Command Palette

Search for a command to run...

GitHub
Blog

എന്താണ് ഡാർക്ക് വെബ്? — What is the Dark Web?

A Malayalam deep-dive into the dark web — what it actually is, how Tor works, and why the scary stories mostly miss the point. Originally published on my Blogspot in October 2020.

Dark web

ആമുഖം 

നമ്മളിന്ന് സംസാരിക്കാൻ പോകുന്നത് ഡാർക്ക് വെബിനെ കുറിച്ചാണ് . ഡാർക്ക് വെബിനെ കുറിച്ച് വളരെ പേടിപ്പെടുത്തുന്ന ഒരു രൂപമാണ് നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ളത് .  നാം ഏറ്റവും കൂടുതൽ കാണുന്ന മീഡിയകളിലും സിനിമകളിലും ഡാർക്ക് വെബ് ചിത്രീകരിച്ചിരിക്കുന്ന പശ്ചാത്തലം തന്നെ ഒരു പേടിപെടുത്തുന്നതാണ് . ഇന്റർനെറ്റിലെ ഒരു അധോലോകമായിട്ടാണ് പൊതുവെ ഡാർക്ക് വെബ് ചിത്രീകരിക്കാറ്.

ശെരിക്കും എന്താണ് ഡാർക്ക് വെബ് ?🤔

ഈ പേര് കേൾക്കുമ്പോൾ തന്നെ മുഖംമൂടിയും  തലയിൽ ഒരു ഹുഡും ധരിച്ചു കമ്പ്യൂട്ടർ സ്‌ക്രീനിന്റെ മുമ്പിലിരുക്കുന്ന അധിഭീകരന്മാരായ  സൈബർ കുറ്റവാളികളും  ഹാക്കർമാരും വിഹരിക്കുന്ന എന്തോരു അജ്ഞാത ലോകമൊക്കെയായിട്ടായിരിക്കും  നമ്മുടെ പലരുടെയും മനസ്സുകളിലേക്ക് ഓടിയെത്തുക .ഒന്നു രണ്ടു വര്ഷങ്ങള്ക്കു മുൻപ് നമ്മുടെ നാട്ടിൻപുറങ്ങളിലെ സാധാരണക്കാരായ  മാതാപിതാക്കളെ പോലും മുൾമുനയിൽ നിറുത്തിയ ഒരു ആത്‍മഹത്യ കളിയെ കുറിച്ച് ഓർക്കുന്നുണ്ടായിരിക്കും , ബ്ലൂ വൈല് ചലഞ്ചിനെ കുറിച്ചാണ് പറഞ്ഞു വരുന്നത് .അന്ന് എന്തൊക്കെ കഥകളാണ് ഒരുരുത്തരായിട്ട് പറഞ്ഞുണ്ടാക്കിയത് ,ഡാർക്ക് വെബിലിരുന്നു ഏതൊരു ഭീകരൻ കുട്ടികളെ വശീകരിക്കുന്നു,ഓരോ ഓരോ ടാസ്കിലൂടെ കുട്ടികളെ ആത്മഹത്യയിലേക്ക്  പ്രേരിപ്പിക്കുന്നു എന്നിങ്ങനെ ഓരോ ഓരോ നിറംപിടിപ്പിച്ച കഥകളായിരുന്നില്ലേ  അന്നത്തെ പ്രധാന ചർച്ചാ വിഷയം . ഡാർക്ക് വെബിന്റെ മറപറ്റിയായിരുന്നു അന്നത്തെ പല മാധ്യമങ്ങളും പൊടിപ്പും തൊങ്ങലുംവെച്ചു് ഈ കഥകൾക്ക് വിശ്വാസ്യത നല്കാനായിട്ടൂ  ശ്രമിച്ചിരുന്നത് . എന്തായാലും ഇപ്പൊ അതൊക്കെ മാറിയിട്ടുണ്ട് , ബ്ലൂ വൈല് ഭീകരൻ അതൊക്കെ മടുത്തു പബ്ജി കളിക്കുകയാണെന്നു തോന്നിപോകുകയാണ് 😂 , ഇനി വളച്ചുകെട്ടില്ലാതെ നമുക്ക് നേരിട്ട് ഡാർക്ക് വെബിലേക്കു തന്നെ കടക്കാം .

വളരെ ലളിതമായി പറഞ്ഞാൽ ചില പ്രതേക സോഫ്റ്റ്‌വെയർ സംവിധാനങ്ങളിലൂടെ മാത്രം എത്തിപ്പെടാൻ സാധിക്കുന്ന  ഇന്റർനെറ്റിന്റെ ഒരു സാങ്കേതിക വിദ്യ മാത്രമാണ് ഡാർക്ക് നെറ്റ്  .അതല്ലാതെ ഇതൊരു അധോലോക സാമ്രാജ്യമൊന്നുമല്ല . ഈ ഡാർക്ക് നെറ്റിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്‌സൈറ്റുകളെ മൊത്തമായിട്ട് വേണമെങ്കിൽ ഡാർക്ക് വെബ് എന്നു വിളിക്കാം .അതായതു വേൾഡ് വൈഡ് വെബിന്റെ(www) ഡാർക്ക് നെറ്റിന്റെ ഒരു ഭാഗത്തിന് വിളിക്കുന്ന പേരാണ് ഡാർക്ക് വെബ് .ഡാർക്ക് നെറ്റിലെ വെബ്‌പേജുകൾ  സന്ദർശിക്കാൻ നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ക്രോം(chrome), മോസില്ല ഫയർഫോക്സ്(mozilla firefox) ,ഒപ്പേറ(opera)  എന്നിങ്ങനെയുള്ള ബ്രൗസറുകൾ മതിയാകില്ല .മാത്രമല്ല , ഡാർക്ക് വെബിന്റെ യുആർലുകൾ(URL) നമ്മൾ സാധാരണയായി കാണുന്ന .കോം(.com) ,.ഇൻ(.in) എന്നിങ്ങനെയുള്ള ഡൊമൈൻ സ്റ്റെന്ഷനുകളുമായിരിക്കില്ല(extension) അത് .ഒനിയൻ (.onion), .ഐ.റ്റു.പി(.i2p)  തുടങ്ങിയ പ്രതേകതരം സ്റ്റെന്ഷനുകളായിരിക്കും(extension) ഉണ്ടാകുക .

എന്തുകൊണ്ടായിരിക്കും ഇങ്ങനെ ഒരു പ്രതേക സംവിധാനത്തിന്റെ ആവിശ്യകത ?🤔

 സ്വാഭാവികമായിട്ട്  ഇങ്ങനെ ഒരു സംശയം നിങ്ങൾക്കുമുണ്ടാകാം.അത് പറയുന്നതിന് മുന്പായിട്ടു നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഇന്റർനെറ്റിന്റെ ചില  പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം . നിങ്ങൾ സാധാരണയായി ഒരു വെബ്സൈറ്റ് സന്ദർശിച്ചാൽ  ആവശ്യമെങ്കിൽ അതിന്റെ ഉടമസ്ഥന്  നിങ്ങൾ ആരെണെന്നു തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട് . അതുപോലെതന്നെ, നിങ്ങൾ സന്ദർശിക്കുന്ന ഒരു വെബ്സൈറ്റിന്റെ സെർവർ എവിടെയാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നതെന്നും  അതിന്റെ ഉടമസ്ഥൻ ആരാണെന്നും അയാൾ ഏതു രാജ്യക്കാരനാണെന്നും  തുടങ്ങിയ കാര്യങ്ങൾ   വേണമെങ്കിൽ നിങ്ങൾക്കും   അറിയാനുള്ള സംവിധാനങ്ങളും   ഇന്നുണ്ട്.അതായതു ഒരു സാധാരണ ഇന്റർനെറ്റ് സംവിധാനങ്ങളിൽ നിങ്ങളുടെ സ്വാകാര്യത സംരക്ഷിക്കപെടുന്നില്ല  അതുപോലെതന്നെയാണ് വെബ്സൈറ്റ് ഉടമകളുടെയും .അതുപോലെതന്നെ നിങ്ങൾക്കും നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾക്കും ഇടയിൽ നിൽക്കുന്ന ആളുകൾക്ക് നിങ്ങൾ ആ വെബ്‌സൈറ്റിൽ പങ്ക് വെച്ച വിവരങ്ങൾ ചോർത്തിയെടുക്കാനും  സാഹചര്യമുണ്ട്  . ഈ പ്രശ്നങ്ങളെല്ലാം പരിഹരിച് ഒരേ സമയം വെബ്സൈറ്റ് സന്ദർശിക്കുന്നവരുടെയും വെബ്സൈറ്റ് ഉടമകളുടെയും സ്വകാര്യത കൂടി സംരക്ഷിക്കുന്ന ഒരു ഇന്റർനെറ്റ് സാങ്കേതിക വിദ്യയെ പറയുന്ന പേരാണ് ഡാർക്ക് വെബ് .

ഡാർക്ക് നെറ്റിനെ കുറിച്ച് കേട്ടിട്ടൊള്ളവർക്കു വലിയ ഒരു തെറ്റിദ്ധാരണയുണ്ട്  അതിൽ പ്രധാനമാണ് വലിയ ഒരു കമ്പ്യൂട്ടർ വിദഗ്ധർക്കോ അല്ലെങ്കിൽ ഹാക്കര്മാര്ക്കോ ആണ് അതിൽ എത്തിച്ചേരാൻ കഴിയുകയെന്നത് .പക്ഷെ അങ്ങനെ പറയുന്നതിൽ ഒരു കാര്യവുമില്ല ,കാരണം എല്ലാവര്ക്കും നമ്മുടെ സൗജന്യ ഇന്റെർനെറ്റിൽനിന്നു ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്ന ചില പ്രതേക സോഫ്ത്വാറുകളാണ് ഡാർക്ക് നെറ്റിലെ വെബ്സൈറ്റുകളിൽ  പ്രവേശിക്കാൻ സഹായിക്കുന്നത് . ടോർ നെറ്റ് , ഐ റുപ്പി ,ഫ്രീ നെറ്റ് ,അനോ നെറ്റ് അങ്ങനെ പല  പല സംവിധാങ്ങൾ നമ്മുക്ക് ഡാർക്ക് നെറ്റിലേക്കു പ്രവേശിക്കാൻ ഉപയോഗിക്കാം .ഡാർക്ക് നെറ്റിൽ ഉപയോഗിക്കേണ്ട ആവിശ്യങ്ങൾക്കനുസരിച്ചു ഉപയോഗിക്കേണ്ട സോഫ്ത്വാറുകളിലും വെത്യാസം വരും .അതായതു .ഒനിയൻ(.onion) സ്റ്റെന്ഷനുള്ള(extension) വെബ്സൈറ്റാണ് നിങ്ങള്ക്ക് സന്ദർശിക്കേണ്ടതെങ്കിൽ ടോർ ബ്രൌസർ(tor browser) ഉപയോഗിക്കേണ്ടി വരും . അതുപോലെതന്നെ .ഐ റ്റു.പി.(I2P) സ്റ്റെന്ഷനുകളുള്ള(extension) വെബ്സൈറ്റ് ആണ് നിങ്ങള്ക്ക് സന്ദർശിക്കേണ്ടത് എങ്കിൽ ഇൻവിസിബിൾ ഇന്റർനെറ്റ് പ്രൊജക്റ്റ് എന്നുള്ള ബ്രൌസർ  ഉപയോഗിക്കേണ്ടി വരും . ബീറ്റോറെന്റ് എന്നുള്ള സംവിധാനമുപയോഗിച്ചു സ്വാകാര്യത സംരക്ഷിച്കൊണ്ട് ഫയലുകൾ സെൻറ് (send)ചെയ്യണെമെന്നുണ്ടെങ്കിൽ ട്രൈബ്ബ്ല്‌ലെറ്(tribler) എന്ന സോഫ്റ്റ്‌വെയർ ഉപയോഗിക്കേണ്ടി വരും . ഇതിൽ ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ളതും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതും ദി ഒനിയൻ റൗട്ടർ എന്നറിയപെടുന്നതുമായ   ടോർ ബ്രൗസെറിനെ നമുക്കൊന്നു പരിചയപ്പെടാം .

എന്താണ് ടോർ ബ്രൌസർ  ? എങ്ങനെ ടോർ ബ്രൌസർ ഉപയോഗിക്കാം ?

Tor browser

സൗജന്യമായി ലഭിക്കുന്ന ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ആണ് ടോർ . ടോർപ്രോജെക്ട.കോം എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സാധാരണ കംപ്യൂട്ടറിലേക്കോ അല്ലെങ്കിൽ ടോർ ബ്രൗസറിന്റെ  മൊബൈൽ ആപ്ലിക്കേഷൻ വഴി മൊബൈലിലും  ഡൌൺലോഡ് ചെയ്യാം .

അമേരിക്കൻ നേവിയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഗവേഷകരാണ് ഒനിയൻ റൂട്ടിംഗ് എന്ന സാങ്കേതിക വിദ്യ ആവിഷ്കരിച്ചത് . അതായതു രഹസ്യ വിവരങ്ങൾ കൈമാറുമ്പോൾ ഉറവിടവും ലക്ഷ്യവും മറ്റുള്ളവർക്ക് യാതൊരു വിധത്തിലും തിരിച്ചറിയാൻ കഴിയാത്ത ഒരു സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമാക്കിയിരിക്കുന്നതു .ലോകത്തിന്റെ പല ഭാഗത്തായിട്ട് ചിതറിക്കിടക്കുന്ന ഇപ്പോ ഏതാണ്ട് ഏഴായിരത്തോളം വരുന്ന ഒനിയൻ സെർവറുകളുടെ വലക്കണ്ണുകളിലൂടെയാണ് വിവരങ്ങൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് റിലേ(relay) ചെയ്യപ്പെടുന്നത് . ഇവിടെ ഓരോ തലത്തിലും ടാറ്റ എൻക്രിപ്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് സുരക്ഷിതമാക്കപ്പെടുന്നുമുണ്ട് . ഒനിയൻ ബ്രൗസറുകളെല്ലാം നോക്കിനടത്തുന്നത് സൈബർ കുറ്റവാളികളൊന്നുമല്ല , വിവിധ രാജ്യങ്ങളുടെ സർക്കാർ ഏജൻസികൾ മുതൽ മനുഷ്യാവകാശ പ്രവർത്തകരും  , സൈബർ ഭീമന്മാരുമെല്ലാമാണ് , ഈ പറഞ്ഞ സ്ഥാപനങ്ങളും  വെക്തികളുമെല്ലാം അവുരുടേതായ സംഭാവനകൾ ടോർ ബ്രൗസറിന്  സ്വജന്യമായി നൽകിയിട്ടുമുണ്ട്  .ഇവരുടെയെല്ലാവരുടെയും ലക്ഷ്യങ്ങൾ പലതാണെന്നുള്ള വെത്യാസം മാത്രമുള്ളു.

എന്താണ് .ഒനിയൻ വെബ്സൈറ്റുകളുടെ പ്രതേകതകൾ ?

How Tor works

.ഒനിയൻ സ്റ്റെന്ഷനുകളുള്ള (extension)വെബ്സൈറ്റുകൾ എവിടെയാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് എന്നോ അതിന്റെ  ഉടമസ്ഥൻ ആരാണെന്നോ തിരിച്ചറിയാൻ കഴിയില്ല . ടോർ ബ്രൗസ്റ്റ്‌കൾ തന്നെ നൽകുന്ന ഹിഡൻ  സർവീസ് എന്ന സംവിധാനം ഉപയോഗിച്ച് കൊണ്ടാണ് .ഒനിയൻ സ്റ്റെന്ഷനുകളുള്ള(extension) വെബ്സൈറ്റ് നിര്മിച്ചെടുക്കുന്നതു .ഇതത്ര ഭയങ്കരമായ കാര്യമൊന്നുമല്ല ഞാൻ എന്റെ കംപ്യൂട്ടറിലും .ഒനിയൻ വെബ്സൈറ്റുകൾ ഉണ്ടാക്കിയട്ടുണ്ട് . ഇപ്പൊ ടോർ ബ്രൗസറിൽ http://swalih54tgy2w0o.onion എന്ന യു ആർ ല്ലു(URL) ഉപയോഗിച്ച് ഞാൻ നിർമിച്ച ഡാർക്ക് നെറ്റ്  വെബ്സൈറ്റ് നിങ്ങൾക്ക് സന്ദര്ശിക്കാം .ഇതിപ്പോ ഞാൻ എന്റെ വെബ്സൈറ്റ് ആണെന്ന് പറഞ്ഞതുകൊണ്ടാണ് നിങ്ങൾക്ക്  അത്  എന്റെ വെബ്സൈറ്റ് ആണെന്ന് മനസിലായത് അല്ലെങ്കിൽ ഈ വെബ്സൈറ് എവിടെയാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നതെന്നോ ഇതിന്റെ ഉടമസ്ഥനാരാണന്നോ നിങ്ങൾക്ക് ആർക്കും മനസ്സിലാക്കാൻ കഴിയില്ല .ഒനിയൻ വെബ്സൈറ്റുകളുടെ യു ആർ ല്ലുകൾ(URL)നമ്മൾ  സാധാരണയായി  കാണുന്ന  ഡൊമൈൻ  അഡ്രസ്   പോലെ  ഓർത്തുവെക്കാൻ  എളുപ്പമുള്ള  യു ആർ ലുകൾ ആകില്ല , മിക്യ യു ആർ ലുകളും പ്രതേകിച് അർത്ഥങ്ങളില്ലാത്ത അക്കങ്ങളും അക്ഷരങ്ങളുമായിരിക്കും  . വേണമെങ്കിൽ ഒനിയൻ വെബ്സൈറ്റുകള്ക്ക് ഫാൻസി യു ആർ ലുകളും ഉണ്ടാക്കിയെടുക്കാൻ കഴിയും . സാധാരണ  നമ്മൾ ഡൊമൈൻ ഗൊഡ്ഡടി (GODADDY), namecheap  എന്നിങ്ങനെയുള്ള ബ്രോക്കര്മാര് വഴി പണം നൽകിയാണ് ഡൊമൈൻ വാങ്ങിക്കുന്നത് എങ്കിൽ .ഒനിയൻ യു ആർ ലുകൾ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത് .ഇത്തരത്തിൽ ഡാർക്ക് നെറ്റ്  വിഭാഗത്തിൽ പെട്ട വെബ്സൈറ്കുളും ഡാറ്റാകുളം വളരെ കുറച്ചു ശതമാനം മാത്രമാണുള്ളത്  പക്ഷെ നമ്മളിൽ പലരും തെറ്റിദ്ധരിക്കുന്നതു ഡാർക്ക് നെറ്റ് നമ്മുടെ സാധാരണ ഇന്റെർനെറ്റിനേക്കാൾ വളരെ വലുതാണെന്നാണ്.. സത്യത്തിൽ ഇന്റർനെറ്റിലെ ഡീപ് വെബ് എന്ന  മറ്റൊരു വിഭാഗവുമായി ഉണ്ടായ  ആശയ കുഴപ്പമാണ് പലർക്കും  ഈ തെറ്റിദ്ധാരണക്ക് കാരണം . നമ്മൾ സാധാരണയായി സന്ദർശിക്കുന്ന വെബ്സൈറ്റുകൾ അല്ലെങ്കിൽ  സെർച്ച് ചെയ്തു   ആർക്കും  എടുക്കാൻ കഴിയുന്ന ഇൻഫൊർമേഷനുകൾ അടങ്ങിയ വെബ്‌സൈറ്റുകളെ നമുക്ക് സർഫേസ് വെബ് എന്ന് പറയാം . ഇതു മൊത്തം ഇന്റർനെറ്റിന്റെ മൂന്നുമുതൽ നാല് ശതമാനം മാത്രമാണുള്ളത് .ബാക്കിയുള്ള തൊണ്ണൂറ്റിയാറ് ശതമാനം എവിടെപ്പോയി ?

ഇതെല്ലാം സ്വകാര്യ വിവരങ്ങളാണ് . ഉദാഹരണത്തിന് @ജിമെയിൽ എന്നുള്ളത് സർഫേസ് വെബിന്റെ ആണെങ്കിൽ അതിൽ ലോഗിൻ ചെയ്തു ഇൻബോക്സിലുള്ള വിവരങ്ങൾ ഡീപ് വെബിന്റെ ആണ് , ഇപ്പൊ ഇന്റർനെറ്റ് ബാങ്കിങ് ചെയ്യുമ്പോൾ ബാങ്കിന്റെ യു ആർ ലുകൾ സർഫേസ് വെബിന്റെ ആണെങ്കിൽ അതിലുള്ള അക്കൗണ്ട് ഡീറ്റെയിൽസ് ഡീപ് വെബിന്റെ ആണ് . അതുകൊണ്ടു ഡീപ് വെബിന്റെ വലുപ്പം എത്രയാണെന്ന് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയും .പൊതുവെ പറഞ്ഞാൽ സർഫേസ് വെബിൽ പരസ്യ വിവരങ്ങളും  ഡീപ് വെബിൽ രഹസ്യ വിവരങ്ങളും വെക്തി വിവരങ്ങളുമാണുള്ളത് .ഡാർക്ക് വെബും ഡീപ് വെബും കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമുള്ളു . പൊതുവെ ഡാർക്ക് വെബിനെയും ഡീപ് വെബിനെയും ചിത്രീകരിക്കാൻ ഒരു മഞ്ഞു മലയുടെ ഗ്രാഫിക്സ് ഒക്കെ കാണിച്ചു് അതിൽ മുകളിലുള്ളത് സർഫേസ് വെബ് താഴെയുള്ളതു ഡീപ് വെബ് അതിനും താഴെയുള്ളതു ഡാർക്ക് വെബ് എന്നിങ്ങനെ ചില  ആളുകൾ വിഡിയോസിലും മറ്റും  കാണിക്കാറുണ്ട് , ഇത്തരത്തിൽ ഡാർക്ക് വെബിനെ ഡീപ് വെബ്ബിനുളിലുള്ളതായിട്ടോ അല്ലെങ്കിൽ  ഡീപ് വെബിന്റെ താഴെയുള്ളതായിട്ടോ ചിത്രീകരിക്കുന്നത് സാങ്കേതികമായിട്ട് ശെരിയല്ല . ഡാർക്ക് വെബ് ഡീപ് വെബിന്റെ സ്റ്റെന്ഷനോ(extension) അതിന്റെ ഭാഗമോ അല്ല , അതൊരു സാങ്കേതിക വിദ്യ മാത്രമാണ് .

ഡാർക്ക് വെബിനെ കുറിച്ച് മറ്റൊരു വലിയ തെറ്റിദ്ധാരണയാണ് ഇതു മോശമായ കാര്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് , അല്ലെങ്കിൽ ഡാർക്ക് വെബ് സന്ദർശിക്കുന്നവർ ക്രിമിനലുകളെന്നു , അല്ലെങ്കിൽ ഡാർക്ക് വെബ് സന്ദർശിച്ചാൽ പോലീസ് പിടിക്കും എങ്ങനെയെല്ലാം പല തെറ്റിദ്ധാരണയുണ്ട് .നമ്മൾ കറിക്ക് അരിയുന്ന കത്തി കുത്തി കൊല്ലാൻ ഉപയോഗിക്കുക എന്ന് പറയുന്ന പോലെയാണ് ഡാർക്ക് വെബ്ബിനും നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട് .സ്വകര്യത സംരക്ഷിക്കുക, വിവരങ്ങൾ ഇടക്ക് നിൽക്കുന്നവർ ചോർത്തപ്പെടുന്നത് തടയുക എന്നീ രണ്ടു പ്രധാന ലക്ഷ്യങ്ങളാണ് ഡാർക്ക് വെബ്ബിനുള്ളത് . ഈ കാരണത്താൽ ഈ രണ്ടു ആവശ്യങ്ങൾ സംരക്ഷിക്കേണ്ട ഏതു ആവശ്യങ്ങള്ക്കും നിങ്ങൾക്ക് ഡാർക്ക് വെബ് ഉപയോഗിക്കാം . നല്ല മനുഷ്യർക്ക് നല്ല ആവശ്യങ്ങള്ക്കും ചീത്ത മനുഷ്യർക്ക് ചീത്ത ആവശ്യങ്ങൾക്കും ഡാർക്ക് വെബിനെ ഉപയോഗിക്കാം.

ഡാർക്ക് നെറ്റിനെ എങ്ങനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താം ?

ഇന്റർനെറ്റിലെ അറിഞ്ഞും അറിയാത്തതുമായിട്ടുള്ള  ഒളിഞ്ഞു നോട്ടങ്ങൾ ഈ കാലത്തു ഒരു പരസ്യമായ രഹസ്യമാണ് , ഈ സമയത്തു നിങ്ങൾക്ക് നിങ്ങളുടെ സ്വകര്യത വളരെ പ്രധാനമുള്ളതാണെങ്കിൽ നിങ്ങൾക്ക് ഡാർക്ക് വെബ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കാം .നിങ്ങൾ ഏതൊക്കെ വെബ്സൈറ്റുകൾ എവിടെയെല്ലാം ഇരുന്നു സന്ദർശിച്ചു എന്ന് നിങ്ങളുടെ ഇന്റർനെറ്റ് പ്രൊവൈഡർക്കോ അല്ലെങ്കിൽ പ്രസ്തുത വെബ്സൈറ്റ് ഉടമകൾക്കോ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ വെബ്സൈറ്റ് സന്ദർശിക്കാൻ നിങ്ങൾക്ക് കഴിയുന്നു .ഡാറ്റ ചോർത്തുന്നു, സ്വകര്യതക്ക് യാതൊരു പ്രാധാന്യം നൽകുന്നില്ല തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന ഫേസ്ബുക്കിന് ഒരു ഡാർക്ക് വെബ് യു ആർ ലുണ്ട് (URL) facebookcallwwwi .onion  ആണ് ഫേസ്ബുക്കിന്റെ ഡാർക്ക് വെബ് യു ആർ ൽ (URL). ടോർ ബ്രൗസറിൽ ഈ വിലാസം നൽകികൊണ്ട് നിങ്ങൾക്ക് ഫേസ്ബുക്കിലെത്താം . 

     

എന്തിനായിരിക്കും ഫേസ്ബുക് ഇങ്ങനെ ഒരു ഡാർക്ക് വെബ് യു ആർ  ൽ(URL) ഉണ്ടാക്കിയിരിക്കുന്നത് ?

പല രാജ്യങ്ങളിലും ഫേസ്ബുക്കിനെ ബ്ലോക്ക് ചെയ്തിട്ടുണ്ട് , ആ വിലക്ക് മറികടക്കാൻ തന്നെയാണ് പ്രധാനമായിട്ടും ഇതുകൊണ്ടു ലക്ഷ്യമിടുന്നത് .

ഇനി നിങ്ങൾ ഒരു പത്ര പ്രവർത്തകനാണെകിൽ  നിലവിലെ സാഹചര്യത്തിൽ വാർത്തകൾ സ്വകര്യത സംരക്ഷിച്ചു കൊണ്ട് ഒരു സഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കയ്മാരുന്നതിനും ഡാർക്ക് വെബ് സംവിധാനങ്ങൾ ഉപയോഗിക്കാം .ചില രാജ്യങ്ങൾ നിലവിലുള്ള ചില വെബ്സൈറ്റുകളെയും സംവിധാങ്ങളെയും എതിർത്തുകൊണ്ടുള്ള ഫയർവാൾ(firewall) ലുകൾ  ഉപയോഗിക്കുന്നുണ്ട് , ഇതു മറികടക്കാൻ നിങ്ങൾക്ക് ഡാർക്ക് വെബ് സംവിധാനങ്ങൾ ഉപയോഗിക്കാം .ഉദാഹരണത്തിന് ചൈനയിൽ ഫേസ്ബുക് ,ഗൂഗിൾ തുടങ്ങിയ സംവിധാനങ്ങളെ അവരുടെ ദി ഗ്രേറ്റ് ഫയർവാൾ എന്ന സംവിധാനം വഴി ബ്ലോക്ക് ചെയ്തിട്ടുണ്ട് .അതിനെ മറികടക്കാൻ ഡാർക്ക് വെബ് സംവിധാങ്ങളോടൊപ്പം മറ്റു ചില പ്രോക്സി നെറ്വർക്കുകൾ കൂടി ഉപയോഗിച്ചാൽ മതി . മറ്റു ചില പ്രോക്സി നെറ്വർക്കുകൾ എന്ന് പറയാൻ കാരണം ടോർ പോലെയുള്ള ഡാർക്ക് വെബിന്റെ  സംവിധാനങ്ങൾ നേരിട്ട് ചൈനയിൽ ചിലപ്പോൾ പ്രവർത്തിച്ചു കൊള്ളണമെന്നില്ല കാരണം  അതിനെയും മറികടക്കാൻ അവരുടെ സാങ്കേതിക വിദ്യക്ക് കഴിഞ്ഞട്ടുണ്ട് .ഇനി രാജ്യ നിയമങ്ങൾക്കപ്പുറമായിട്ട് മനുഷ്യാവകശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ സ്വന്തം  സുരക്ഷിതാത്തതിനായിട്ട് ഡാർക്ക് വെബ് സംവിധാനങ്ങൾ ഉപയോഗിക്കപ്പെടുത്തുന്നുണ്ട് . ഇതല്ലാതെ സൈനിക ആവശ്യത്തിനായിട്ട് മിക്കവാറും എല്ലാ രാജ്യങ്ങളുടെയും രഹാനസ്യന്വേഷണ ഏജൻസികൾ ഉപയോഗിക്കുന്നതും ഡാർക്ക് വെബ് സംവിധാനങ്ങളാണ്  . ഗവേഷണങ്ങൾ നടത്തുന്നവർക്ക് വിഷയ സംബന്ധമായ പ്രബന്ധങ്ങൾ, അന്താരാഷ്ട്ര ജേർണലുകൾ തുടങ്ങിയവ  വലിയ സബ്സ്ക്രിപ്ഷനുകൾ  ഈടാക്കിക്കൊണ്ടാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത് . പൊതുപണം ഉപയോഗിച്ചുകൊണ്ട്  നടത്തുന്ന ഈ ഗവേഷണഫലങ്ങൾ ചില കുത്തക സ്‌ഥാപനങ്ങൾ വില്പനക്കായിട്ടു വച്ചിരിക്കുന്നത് സമൂഹത്തിൽ ഒരു നല്ല പ്രവണതയായിട്ടു കണക്കാക്കപെടുന്നില്ല ,ഇത്തരം വിലക്കുകൾ മറികടക്കാനായിട്ട് അന്താരാഷ്ട്ര തലത്തിൽ സയൻസ് ഹബ് പോലെയുള്ള ചില ഓൺലൈൻ സംവിധാനങ്ങളുണ്ട് പല രാജ്യങ്ങളും അതിനെ ബ്ലോക്ക് ചെയ്തിട്ടുണ്ട് , നിയമവിരുദ്ധമാണെന്ന് വേണമെങ്കിൽ നമുക്ക് പറയാമെങ്കിലും ഗവേഷണ വിദ്യാര്ഥികള്ക്കറിയാം ഇത്തരം സംവിധാനങ്ങളില്ലാതെ ഗവേഷണം അത്ര എളുപ്പം പൂർത്തിയാക്കാൻ കഴിയില്ല .ഇതിനൊക്കെയാണ് സാധാരണ ഡാർക്ക് വെബ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് .ഇനി നമുക്ക് ഡാർക്ക് വെബിന്റെ മോശം ഉപയോഗത്തെ കുറിച്ചൊന്നുനോക്കാം  

ഡാർക്ക് വെബിന്റെ മോശം ഉപയോഗങ്ങൾ ?

വാങ്ങുന്നവന്റെയും വില്കുന്നവന്റെയും സ്വാകാര്യത ഒരു പോലെ സംരക്ഷിക്കപെടുന്നതിനാൽ , മിക്യ രാജ്യങ്ങളിലെയും നിരോധിക്കപ്പെട്ട മയക്കുമരുന്നുകൾ , ആയുധങ്ങളുടെയും , മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡ് വിവരങ്ങളുടെയും ,വ്യക്തിവിവരങ്ങളുടെയും , വസ്തുക്കളുടെയും കച്ചവടം നടത്തുന്ന ഒരു ഓൺലൈൻ മാർക്കറ്റ് ആയിട്ട് ഡാർക്ക് വെബ് ഉപയോഗപ്പെടുത്താറുണ്ട് .കുറച്ചു നാളു മുൻപ് അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസി തകർത്ത സിൽക്‌റോഡ് എന്ന ഓൺലൈൻ മയക്കുമരുന്ന് ഷോപ്പിംഗ് പോർട്ടൽ ഇതിനൊരു പ്രധാനപ്പെട്ട ഒരു ഉദാഹരണമാണ് . ഇതുപോലെത്തന്നെ മോഷ്ടിക്കപ്പെട്ട ക്രെഡിറ്റ് കാർഡ് വിവരങ്ങൾ , ആയുധങ്ങൾ എന്നിവയെല്ലാം വിൽക്കുന്ന വെബ്സൈറ്റുകൾ ഡാർക്ക് നെറ്റ് സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും ഹോസ്റ്റ് ചെയ്തിട്ടുണ്ടാക്കുക .ഇത്തരം വെബ്സൈറ്റുകൾ സാധാരണ കറൻസിക്ക് പകരം സ്വകര്യത കൂടി കണക്കിലെടുത്തു ബിറ്കോയിൻ(bitcoin) പോലെയുള്ള ക്രിപ്റ്റോ കുറൻസികളാണ് ഇടപാടുകൾക്കായിട്ട് ഉപയോഗിക്കുന്നത് .ഇതിനു മറ്റൊരു വശം കൂടിയുണ്ട് ഇത്തരത്തിലുള്ള  അധോലോക ഷോപ്പിംഗ് പോർട്ടലുകൾ വലിയ ഒരു ശതമാനവും ബിറ്കോയിനുകൾ പോലെയുള്ള ക്രിപ്റ്റോ കുറൻസികൾ അടിച്ചിമാറ്റാനുള്ള തട്ടിപ്പുകളാണ് ,അതായതു ചതിയിൽ വഞ്ചന എന്നൊക്കെ പറയുന്നത് പോലെ .കാശ് പോയവർക്ക് അത് പുറത്തു പറയാൻ പറ്റില്ല എന്ന സാഹചര്യമുള്ളതിനാൽ ആ ബിസിനസ്സും നന്നായിട്ടു നടക്കുന്നുണ്ട് . പോർണോഗ്രാഫ്യ് പല രാജ്യങ്ങളിലും കുറ്റകരമല്ല , എന്നാൽ ചൈൽഡ് പോർണോഗ്രാഫ്യ് വളരെ കൊടും കുറ്റങ്ങളുടെ പട്ടികയിലാണ് ഒട്ടു മിക്യ രാജ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത് . എന്നാൽ ഡാർക്ക് വെബിനെ ഇതിനായിട്ട് ഉപയോഗപ്പെടുത്തുന്നതാണ് ഡാർക്ക് വെബിന്റെ ഏറ്റവും മോശമായ ഉപയോഗങ്ങളിൽ ഒന്ന് .

യഥാർത്ഥത്തിൽ ഡാർക്ക് വെബ് സെഗ്മെന്റിൽ നടക്കുന്ന എത്രയോ മടങ്ങു കുറ്റകൃത്യങ്ങളാണ് നമ്മളെല്ലാവരും ഉപയോഗിക്കുന്ന സാധാരണ വെബിലുള്ളത് .തട്ടിപ്പിനിരയാകാൻ ഏറ്റവും കൂടുതൽ ആളുകൾ എവിടെയാണുള്ളത് അവിടെയാണ് ഏറ്റവും കൂടുതൽ  തട്ടിപ്പുകളും  നടക്കുന്നത് അങ്ങനെ വെച്ച് നോക്കുകയാണെങ്കിൽ  അത് സാധാരണ നമ്മളുപയോഗിക്കുന്ന  വെബിൻലാണ് .അതിനാൽ ഡാർക്ക് വെബിനെക്കാൾ നമ്മളെല്ലാവരും പേടിക്കേണ്ടത് നമ്മളെല്ലാവരും ഉപയോഗിക്കുന്ന സാധാര ഇന്റർനെറ്റ് സംവിധാനത്തെയാണ് .  അറിഞ്ഞും അറിയാതെയും നമ്മൾ നൽകുന്ന വിവരങ്ങളാണ് കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നത് . ഡാർക്ക് വെബിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ വാങ്ങാൻ കിട്ടും പക്ഷെ അതുപയോഗിച്ചു തട്ടിപ്പു നടുത്തേണ്ടതും പണമാക്കിമാറ്റേണ്ടതും നമ്മുടെ സാധാരണ ലോകത്താണ് , അതിനാൽ ഡാർക്ക് വെബിന്റെ   പുറത്തുള്ള  നിയമസംവിധാനങ്ങൾ ശക്തിപെടുത്തിയാൽ ഡാർക്ക് വെബിന്റെ ഈയൊരു ദുരുപയോഗം വളരെ വലിയ രീതിയിൽ കുറക്കാൻ സാധിക്കും


Reference: Sujith Kumar / Talks by Sujith